
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന മഹാരുദ്ര യജ്ഞത്തിന് തുടക്കമായി. മഹേശ്വരം ക്ഷേത്രത്തിൽ നടക്കുന്ന ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും ലോകം മുഴുവൻ ഈ ക്ഷേത്രത്തെ ശ്രദ്ധിക്കുന്നതാണെന്നും ആദിത്യ വർമ്മ പറഞ്ഞു.ക്ഷേത്രത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.പങ്കജ കസ്തൂരി ചെയർമാൻ ഡോ.ഹരീന്ദ്രൻ, ഉദയസമുദ്ര മാനേജിംഗ് ഡയറക്ടർ രാജശേഖരൻ നായർ, യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ വൈ.വിജയൻ,വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, ജനാർദ്ദന കുറുപ്പ്, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് രാവിലെ ആരംഭിക്കുന്ന മഹാരുദ്ര യജ്ഞം 27 വരെ തുടരും.ദിവസവും 8ന് ആരംഭിക്കുന്ന യജ്ഞം പതിനൊന്നര മണിയോടെ നടക്കുന്ന അഭിഷേകത്തോടെ പൂർത്തിയാവുന്നതാണ്.