
തിരുവനന്തപുരം:ലുലു മാളിൽ പുഷ്‌പമേളയ്‌ക്ക് ഇന്ന് തുടക്കമാകും. 'ലുലു ഫ്ലവർ ഫെസ്റ്റ് 2022' എന്ന പേരിൽ സംഘടിപ്പിക്കുന്ന മേളയിൽ ആയിരത്തിലധികം പുഷ്‌പ-ഫല-സസ്യങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്‌ക്കുമായി അണിനിരക്കുന്നത്. വീടുകളിൽ ഉൾപ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന ഉപകരണങ്ങൾ, സസ്യങ്ങൾക്ക് ആവശ്യമായ പ്രത്യേക വളങ്ങൾ എന്നിവയെല്ലാം നേരിൽക്കണ്ട് മനസിലാക്കാനും ആവശ്യക്കാർക്ക് വാങ്ങാനും മേള അവസരമൊരുക്കിയിട്ടുണ്ട്.നാല് ദിവസം നീളുന്ന പുഷ്‌പമേള ഞായറാഴ്‌ച സമാപിക്കും.ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് ശനി,ഞായർ ദിവസങ്ങളിൽ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.