vellanad

ചേരപ്പള്ളി : കീഴ്‌പാലൂർ നാഷണൽ തിയറ്റേഴ്സും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ഒാറിയന്റേഷൻ ഒഫ്
യൂത്ത് ആത്മനിർഭൽ ഭാരത് സംഘടിപ്പിച്ചു.വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. തിയറ്റേഴ്സ് പ്രസിഡന്റ് ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗമാര ബോധവത്കരണ ക്ളാസ് എം.എസ്.ഡബ്‌ള്യു. മെഡിക്കൽ സൈക്യാട്രി ആൻഡ് ഹ്യുമൻ ട്രാഫിക് പഞ്ചായത്ത് കൺവീനർ കുമാരി ആർ.ജെ.അരുണിമയും കായിക വിദ്യാഭ്യാസം നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻ‌സ്‌പെക്ടർ കെ.എൽ.വിനോദ് കുമാറും സ്കിൽ ഡവലപ്പ്മെന്റ് വിഷയാവതരണം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി.സജികുമാറും നടത്തി.വെള്ളനാട് ബ്ളോക്ക് മെമ്പർ ഷാജി,താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മുരുകൻ, വാർഡ് മെമ്പർമാരായ സരസ്വതിഅമ്മ,റീനാസുന്ദരം,നാഷണൽ ലൈബ്രറി പ്രസിഡന്റ് രത്‌നാകരൻ, സെക്രട്ടറി വിവേക് എന്നിവർ സംസാരിച്ചു.