gov
തീരസംരക്ഷണ സേനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവി ഇൻസ്‌പെക്ടർ ജനറൽ എസ്. പരമേഷ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചപ്പോൾ

# കോസ്​റ്റ് ഗാർഡ് എയർ എൻക്ലേവ് യാഥാർത്ഥ്യമാക്കാൻ സർക്കാരിന്റെ പിന്തുണ തേടി

തിരുവനന്തപുരം: തീരസംരക്ഷണ സേനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവി ഇൻസ്‌പെക്ടർ ജനറൽ എസ്. പരമേഷ് വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രം സന്ദർശിച്ചു. ഗവർണർ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെയും അദ്ദേഹം സന്ദർശിച്ചു. തെക്

കൻ കേരള മേഖലയിൽ തീരസംരക്ഷണ സേനയുടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, നിരീക്ഷണ ശേഷി എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കോസ്​റ്റ് ഗാർഡ് എയർ എൻക്ലേവ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

വിഴിഞ്ഞം തീരസംരക്ഷണ സേനാ സ്​റ്റേഷനിലെത്തിയ അദ്ദേഹം ജെട്ടിയും വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനു സമീപമുള്ള കോസ്​റ്റ് ഗാർഡ് എയർ എൻക്ലേവ് ലാൻഡ് ഉൾപ്പെടെയുള്ള പദ്ധതി പ്രദേശങ്ങളും സന്ദർശിച്ചു.