തിരുവനന്തപുരം:വലിയതുറ കുഴിവിളാകത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടി‌ച്ച് അക്രമണം നടത്തിയ പഴയ കാരയ്‌ക്കാമണ്ഡപം സ്വദേശി സുരേഷ് എന്ന് വിളിക്കുന്ന പ്രദീപിനെ (37) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലായ് മാസത്തിലായിരുന്നു സംഭവം. കേസിലെ മറ്റ് പ്രതികളെ നേരത്തെ അറസ്റ്ര് ചെയ്‌തിരുന്നു. അറസ്റ്റിലായ പ്രദീപ് നേമം പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമം ഉൾപ്പെടെയുളള നിരവധി കേസുകളിൽ പ്രതിയാണ്.ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വലിയതുറ എസ്.ഐ അഭിലാഷ് മോഹന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.