
ന്യൂഡൽഹി: നൈട്രജൻ, ഒാക്സിജൻ, ആർഗൺ തുടങ്ങി അപകടകാരികളായ വാതകങ്ങളും മറ്റ് വസ്തുക്കളുമായി പോകുന്ന ചരക്കു ലോറികളിൽ ട്രാക്കിംഗ് സംവിധാനമുള്ള ഉപകരണങ്ങൾ (ജി.പി.എസ്) ഘടിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പരസ്യപ്പെടുത്തി. 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം.