വെള്ളറട: കെ.എസ്.എഫ്.ഇ മാനേജരുടെ കാബിനിൽ പെട്രോളുമായി കയറി ചിറ്റാളൻ നടത്തിയ ആത്മഹത്യാ ശ്രമം പൊലീസും ഫയർഫോഴ്സും ഇടപെട്ട് തടഞ്ഞു. ഇന്നലെ കെ.എസ്.എഫ്.ഇ കുന്നത്തുകാൽ ബ്രാഞ്ച് ഓഫീസിൽ പളുകൽ കരുമാനൂർ സ്വദേശിയായ റോബർട്ട് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇയാൾ കെ.എസ്.ഇയിൽ അടയ്ക്കുന്ന മാസച്ചിട്ടിയിൽ പല തവണകൾ മുടങ്ങിയിരുന്നു. തുടർന്ന് കെട്ടിയ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും കാലാവധി കഴിയാതെ ചിട്ടി നൽകാൻ കഴിയില്ലെന്ന് അധികൃതർ നിലപാടെടുത്തതാണ് പ്രകോപനത്തിന് കാരണം. സ്ഥലത്തെത്തിയ വെള്ളറട പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് പുറത്തെത്തിക്കുകയായിരുന്നു.