തിരുവനന്തപുരം : കേരള കോൺഗ്രസ് (ബി) ജില്ലാ കൺവെൻഷൻ സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനും പാർട്ടി സംസ്ഥാന ട്രഷററുമായ കെ.ജി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപകുമാർ,ശരൺ ജെ. നായർ,ശ്രീലക്ഷ്മി, സുരേന്ദ്രൻ നായർ, ഷിലു ഗോപിനാഥ് എന്നീ നേതാക്കൾ പ്രസംഗിച്ചു.ഭാരവാഹികളായി: പൂജപ്പുര രാധാകൃഷ്ണൻ (പ്രസിഡന്റ്), പത്മകുമാർ (വൈസ് പ്രസിഡന്റ്), ബിജുധനൻ (ട്രഷറർ), പാറശാല സന്തോഷ്, പാച്ചല്ലൂർ ജയചന്ദ്രൻ, കെ. അശോകൻ, ഷിലു ഗോപിനാഥ് (ജനറൽ സെക്രട്ടറിമാർ).ശശികുമാർ,മധു,പി.ആർ.അശോകൻ,ഉമറുദ്ദീൻ (സെക്രട്ടറിമാർ),വേണുഗോപാലൻ നായർ, ബാലഗോപാൽ, സുരേന്ദ്രൻ നായർ, ഷിബി ജോർജ്, ശരൺ ജെ. നായർ, ശ്രീലക്ഷ്മി, പാറശാല സന്തോഷ്, ഷിലു ഗോപിനാഥ്, പത്മകുമാർ, പാച്ചല്ലൂർ ജയചന്ദ്രൻ, കെ. അശോകൻ (സംസ്ഥാന കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.