മലയിൻകീഴ്: ജോലിസമയത്ത് വിജിലൻസ് എസ്.ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് എസ്. സന്തോഷ് കുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പുതിയ കെട്ടിടത്തിന് ആവശ്യപ്പെട്ട നമ്പർ നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതാണ് ഭീഷണിക്ക് കാരണമെന്നാണ് ആരോപണം.

എസ്.ഐയുടെ വീടിന്റെ ആധാരത്തിലുള്ള വി.പി 7/148 നമ്പർ കെട്ടിട നമ്പരിലും വേണമെന്നാണ് ആവശ്യം. ഈ നമ്പർ മറ്റൊരാളുടെ കെട്ടിട നമ്പരാണെന്ന് അറിയിച്ചപ്പോൾ എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് സന്തോഷ് കുമാർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് വിളപ്പിൽശാല സ്റ്റേഷനിലും നൽകിയിട്ടുണ്ട്.