1

കുളത്തൂർ: കഴക്കൂട്ടം കേന്ദ്രമായി പുതുതായി രൂപീകരിച്ച കരുതൽ കാരുണ്യ പദ്ധതി പാവങ്ങൾക്കും സാധാരണക്കാർക്കും തണലായി മാറുമെന്ന് കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. കഴക്കൂട്ടത്തെ കരുതൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ജെ.എസ്. അഖിലിന്റെ നേതൃത്വത്തിലാണ് കരുതൽ കാരുണ്യ പദ്ധതിക്ക് രൂപം നൽകിയത്. കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അഡ്വ.എം.എ. വാഹിദ്, കടകംപള്ളി ഹരിദാസ്, അണിയൂർ എം. പ്രസന്നകുമാർ, ചെക്കാലമുക്ക് മോഹനൻ, പ്രദീപ് കുമാർ, പ്രമോദ് കളത്തൂർ, പ്രതീഷ് ചന്ദ്രൻ, പ്രണവ് കോലത്തുകര തുടങ്ങിയവർ പങ്കെടുത്തു.