
തിരുവനന്തപുരം:സെറിബ്രൽ പാഴ്‌സി രോഗബാധിതയായ പതിനൊന്നുകാരി തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.പേരൂർക്കട മണികണ്ടേശ്വരം കോഴിയാംകോണം കുന്നുംപുറത്തുവീട്ടിൽ സതീഷ് കുമാറിന്റെ മകൾ ബ്ലെസിയാണ് പത്ത് വർഷമായി ചികിത്സ തുടരുന്നത്.തലച്ചോറിലെ തകരാര് കാരണം എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്.പിതാവ് സതീഷ് കുമാർ ഹൃദ്രോഗിയാണ്.കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിക്കുന്നത്.സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.സഹായം തേടി ബ്ലെസിയുടെ പേരിൽ എസ് .ബി.ഐ പേരൂർക്കട ശാഖയിൽ 67363114361 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.ഐ.എഫ്.എസ്.സി : എസ് .ബി.ഐ എൻ 0070434 .ഫോൺ 6282953413.