
തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മിഷൻ സന്നദ്ധ പ്രവർത്തകർക്കായി തിരുവന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം കമ്മിഷൻ ചെയർപേഴ്സണായ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു.യുവജന കമ്മിഷൻ അംഗങ്ങളായ കെ.പി. പ്രമോഷ്,വിനിൽ.വി,സമദ്.പി.എ,റനീഷ് മാത്യൂ,അഡ്വ.എം.രൺദീഷ്, ആർ.മിഥുൻഷാ,രാഹുൽ രാജ് എന്നിവർ സംസാരിച്ചു.ക്യാമ്പിൽ ലിംഗനീതി,സൈബർ കുറ്റകൃത്യങ്ങൾ,പരിസ്ഥിതി, മോട്ടോർ വാഹന നിയമം,തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗത്ഭ വ്യക്തികൾ ക്ലാസ് നയിച്ചു.