
കിളിമാനൂർ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകൾക്കും മറ്റ് ഇതര സ്ഥാപനങ്ങൾക്കും വൃക്ഷ തൈ വിതരണം ചെയ്യുന്നതിന് സോഷ്യൽ ഫോറസ്ട്രിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ തൈകളുടെ വിത്ത് പാകൽ കാട്ടുംപുറം പി. എച്ച്.സി കോമ്പൗണ്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ വിത്ത് പാകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണി അമ്മ,തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനിയർ കെ.ആർ.അനില,വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.