
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട 2,3,4,5 വാർഡുകളിലൂടെ കടന്നു പോകുന്നതും തിരുവനന്തപുരം - കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ തട്ടത്തുമല - ചാറയം റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. എം.എൽ.എ ഒ.എസ് അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ജ്യോതി ആർ.സ്വാഗതം പറഞ്ഞു.പദ്ധതിയുടെ റിപ്പോർട്ട് പൊതു മരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ അവതരിപ്പിച്ചു.പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ,പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല,പഞ്ചായത്ത് അംഗങ്ങളായ പി.ഹരീഷ്, അനിൽകുമാർ,ഗിരിജ കുമാരി, എൻ.എസ് അജ്മൽ,സലിൽ,പി.ഡബ്ല്യു.ഡി.എ.ഇ അരവിന്ദ് എന്നിവർ പങ്കെടുത്തു.