preveshanolsavam

കല്ലമ്പലം:ഞാറയിൽക്കോണം എം.എൽ.പി.എസിന്റെ നഴ്സറി വിഭാഗം പ്രവേശനോത്സവം താളമേള ലയങ്ങളോടെ നടന്നു.ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വിദ്യാലയവും ക്ലാസ് മുറികളും നേരനുഭവമാക്കാൻ നഴ്സറി വിഭാഗം കുഞ്ഞുമക്കളെത്തി.ചിത്രശലഭങ്ങളും പൂക്കളുമൊരുക്കി മുതിർന്ന കുട്ടികൾ അവരെ സ്വീകരിക്കാൻ തയ്യാറായി.ചേട്ടൻ മാരിൽ നിന്നും ചേച്ചിമാരിൽനിന്നും സമ്മാനങ്ങൾ സ്വീകരിച്ച കുട്ടികളെ വാർഡ് മെമ്പർ റസിയ ആനയിച്ച് ക്ലാസ് മുറികളിൽ ഇരുത്തി.കുട്ടികൾ ആടിയും പാടിയും ക്ലാസ് മുറികൾ ഉല്ലാസ ഭരിതമാക്കുന്നതിനിടയിൽ കുട്ടികൾക്ക് മിഠായിയും കേക്കുമായി ടീച്ചറമ്മമാരും ഒപ്പം കൂടി.തുടർന്ന് നടന്ന പ്രവേശനോത്സവ പൊതുയോഗം വാർഡ് മെമ്പർ റസിയബീവി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് വി.ജി സിന്ധു,പി.ടി.എ പ്രസിഡന്റ് സജീർ കപ്പാoവിള എന്നിവർ സംസാരിച്ചു.