
കല്ലമ്പലം:തോട്ടയ്ക്കാട് ക്ഷീരസംഘത്തിൽ മിൽമ അനുവദിച്ച വെറ്ററിനറി ആശുപത്രി സബ് സെന്ററിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ഭാസുരംഗൻ സ്വാഗതവും സംഘം പ്രസിഡന്റ് ശിവകുമാർ .എസ് നന്ദിയും പറഞ്ഞു. മിൽമ എം.ഡി ഡി.എസ്. കോണ്ട റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.ഡി എസ്.ജയകുമാർ,ബ്ലോക്ക് മെമ്പർ പ്രസീത,വാർഡ് മെമ്പർ വത്സല.ജി,അഡ്വ.എസ്.എം റഫീക്ക് എന്നിവർ പങ്കെടുത്തു.