
ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ഡിപ്പോയ്ക്ക് മുന്നിൽ നടന്ന ധർണ ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്‌തു.മണ്ഡലം പ്രസിഡന്റ് ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,പറണ്ടോട് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ്,എസ്.കെ.രാഹുൽ,സോമൻ നായർ,എ.പ്രഭാസുതൻ, നാസറുദീൻ,കാനക്കുഴി അനിൽകുമാർ,ശ്രീജ കോട്ടയ്ക്കകം,ശ്രീരാഗ്, ബാലചന്ദ്രൻ,ജോൺ സുന്ദർ രാജ്,മണ്ണാറം പ്രദീപ്,ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.