കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നു. നാളെ വൈകിട്ട് 3ന് പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിൽ വച്ച് കേരളകൗമുദിയും മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ആശാ പ്രവർത്തകരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ആദരിക്കുന്നത്. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ജോബി മുഖ്യാതിഥിയാകും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറയും. മോട്ടോ ഫോം മാനേജിംഗ് ഡയറക്ടർ മാത്യു ജോസഫ്, പള്ളിക്കൽ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ജയറാം ദാസ്, പള്ളിക്കൽ സി.ഐ ശ്രീജിത്ത്, സുമിയാ ഗ്രൂപ്പ് എം.ഡി എ.കെ. ഷുക്കൂർ, പള്ളിക്കൽ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് സജീബ് ഹാഷിം, ഫസിലുദ്ദീൻ പുളിമൂട്ടിൽ, സൽമാൻസ് ഗ്രൂപ്പ് എം.ഡി മുഹമ്മദ്‌ ഹുസൈൻ, റിട്ട. എൻജിനിയർ കെ.ആർ.ആർ. നായർ, ജീവകാരുണ്യ പ്രവർത്തകൻ നാസർ കല്ലറ, മുല്ലനല്ലൂർ ശിവദാസൻ, അഡ്വ. പി.ആർ. രാജീവ്, കേരളകൗമുദി കിളിമാനൂർ ലേഖകൻ കെ. ബാബു, കേരളകൗമുദി ഏജന്റുമാരായ എം. ഹംസ, വേണുഗോപാലൻ നായർ, നൂഹുമാൻ, യാക്കൂബ്ഖാൻ, അനിൽകുമാർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.