
ആറ്റിങ്ങൽ : കേന്ദ്ര ബഡ്ജറ്റിനെതിരെ ആറ്റിങ്ങൽ കച്ചേരി നടയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ചെറുനാരകം കോട് ജോണി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് മണമ്പൂർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,വി.വിജയകുമാർ,എം.മുരളി,പി.മണികണ്ഠൻ,ജി.വേണുഗോപാലൻ നായർ,ജി.വ്യാസൻ (സി.ഐ.ടി.യു),കെ.എസ്.ബാബു (എച്ച്.എം.എസ്),കോരാണി സന (കെ.ടി.യു.സി),ശ്യാം നാഥ്,ഇയ്യാസ്.എം,കൃഷ്ണകുമാർ (ഐ. എൻ.ടി.യു.സി),മുഹമ്മദ് റാഫി (എ.ഐ.ടി.യു.സി) എന്നിവർ സംസാരിച്ചു.