
വെഞ്ഞാറമൂട്:പുല്ലമ്പാറ മരുതുമ്മൂട്ടിൽ കാറും ഡെലിവറി വാനും കൂട്ടിയിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വെഞ്ഞാറമൂട് മൈലയ്ക്കൽ സജീന മൻസിലിൽ സജീർ(38) ആണ് മരിച്ചത്.സജീർ വെഞ്ഞാറമൂട് മാർക്കറ്റിനു സമീപം ബർക്കത്ത് മീറ്റ് സ്റ്റാൾ നടത്തി വരികയായിരുന്നു.കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും നെടുമങ്ങാട് ഭാഗത്ത് നിന്നു വന്ന ഡെലിവറി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.സജീറിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിനൊടാനുബന്ധിച്ചുള്ള മറുവീടിനു വിതുരയിലേക്ക് പോകവേയാണ് അപകടം. പരിക്കേറ്റ സജീറിന്റെ ഭാര്യ, കുഞ്ഞ്,സഹോദരി എന്നിവർ ചികിത്സയിലാണ്