
ബാലരാമപുരം : അടച്ചുപൂട്ടലിനുശേഷം സ്കൂൾ അങ്കണത്തിലേക്ക് തിരിച്ചെത്തിയ പ്രീസ്കൂൾ കുട്ടികളെ പാൽപായസവും കഥാപുസ്തകവും നൽകി വരവേറ്റു.നേമം ഗവ.യു.പി.എസിൽ - 'വരവേല്പ്' എന്ന പേരിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും നേത്യത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു.നവാഗതർക്ക് പാൽപ്പായസവും കഥാപുസ്തകവും അദ്ദേഹം വിതരണം ചെയ്തു.സ്കൂളിൽ നടപ്പിലാക്കുന്ന പുസ്തകച്ചുവരിനുള്ള പുസ്തകങ്ങൾ എഴുത്തുകാരൻ ഗ്രേഷ്യസ് ബെഞ്ചമിനിൽ നിന്ന്പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഏറ്റുവാങ്ങി.എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ്,ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ,സീനിയർ അസിസ്റ്റന്റ് എം.ആർ.സൗമ്യ,അദ്ധ്യാപകരായ മിനി കുമാരി,സതികുമാരി,എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും നടന്നു.