
തിരുവനന്തപുരം: ഉപഭോക്തൃ കാര്യങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുവിതരണ ഡയറക്ടർ, പൊതുവിതരണ കമ്മിഷണർ എന്നീ തസ്തികകൾ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ എന്ന പേര് നൽകും.