
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സെൽ പുനഃസംഘടിപ്പിച്ചിറക്കിയ ഉത്തരവിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്നിന്റെ പേർ വിട്ടുപോയത് മനഃപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. എം.എൽ.എയോട് നേരിൽ സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. എം.എൽ.എയുടെ പേരുൾപ്പെടുത്തി ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു. മന്ത്റി എം.വി ഗോവിന്ദൻ ചെയർമാനായ സെല്ലിൽ ജില്ലയിലെ എല്ലാ എം.എൽ.എമാരും അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.