
അമരവിള:ആറ്റുകാൽ പൊങ്കാല യോടനുബന്ധിച്ച് നീറകത്തല ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിനു സമീപം പൊങ്കാല അർപ്പിച്ചു.ഭാരതീയ ജനതാ യുവമോർച്ച കൊല്ലയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പൊങ്കാല അർപ്പണത്തിൽ 150 ഓളം ഭക്തജനങ്ങൾ പങ്കെടുത്തു.യുവമോർച്ച കൊല്ലയിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്ദു മോഹൻ,ദേവേശ്വരം യൂണിറ്റ് പ്രസിഡന്റ് സിദ്ധാർത്ഥ്,ജനറൽ സെക്രട്ടറി ഗോകുൽ,കമ്മറ്റി അംഗങ്ങളായ അഭിരാം,ആനന്ദൻ,കിരൺ,അനൂപ്,അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.