ministers-meet

തിരുവനന്തപുരം: കൊവിഡിന് ശമനം വന്നതോടെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ വസതികളിൽ മാസം തോറും നടത്തിവന്നിരുന്ന അനൗദ്യോഗിക കൂടിച്ചേരൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിൽ പുനരാരംഭിക്കും. നേരത്തെ മന്ത്രിമാരുടെ വസതികളിലായിരുന്നു കൂടിക്കാഴ്ച.

എല്ലാ മാസത്തെയും ആദ്യ മന്ത്രിസഭായോഗം നടന്നക്കുന്ന ദിവസം യോഗത്തിന് ശേഷം ക്ലിഫ്ഹൗസിൽ ഒരു മണിക്കൂർ നേരം കൂടിക്കാഴ്ച നടത്തും. പുതിയ തീരുമാനമനുസരിച്ച് ആദ്യ കൂടിച്ചേരൽ മാർച്ച് ഏഴിനാണ്. നേരത്തേ മന്ത്രിമാരുടെ കുടുംബാംഗങ്ങളെയും ഒത്തുചേരലിൽ പങ്കെടുപ്പിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം അത് മുടങ്ങി. അടുത്ത ഘട്ടമായി കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചേക്കും.