radhikasureshgopi

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ പൊങ്കാലയിടുന്നതിന് പിന്തുണയുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. കൊവിഡ് മാറിയശേഷവും പൊങ്കാല വീട്ടിൽ ഇടുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രീതികളിലേക്ക് പോകാൻ കൊവിഡ് നമ്മളെ നിർബന്ധിതമാക്കിയിരിക്കുകയാണ്. വീട്ടിൽ പൊങ്കാലയിട്ടാലും ആചാരം മുടങ്ങില്ല. ഭക്തർ വീടുകളിൽ പൊങ്കാലയിടുമ്പോൾ ആറ്റുകാലമ്മ ഓരോ വീടുകളിലേക്കും വന്ന് നിവേദ്യം സ്വീകരിച്ചുപോകുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ജാതിക്കും മതത്തിനും വിശ്വാസത്തിനും അതീതമായി ആനന്ദം നൽകുന്നതാണ് എല്ലാ ഉത്സവങ്ങളും. ഹൃദയങ്ങളിലെ പൊങ്കാലകളാണ് ഈശ്വരൻ സ്വീകരിക്കുന്നതെന്നും എം.പി പറഞ്ഞു. അഞ്ചുവർഷമായി വീട്ടിലാണ് പൊങ്കാലയിടുന്നതെന്ന് സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞു.