k-sudhakaran

തിരുവനന്തപുരം: ചരിത്രപരമായ വസ്‌തുതകളുടെയും അറിവിന്റെയും നിഘണ്ടുവാണ് കെ.പി.സി.സിയുടെ 2022ലെ വാർഷിക ഡയറിയെന്ന് അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി പറഞ്ഞു. കെ.പി.സി.സിയുടെ വാർഷിക ഡയറി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്‌ണൻ, ജി.എസ്. ബാബു എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രൻ, എൻ. ശക്തൻ, ട്രഷറർ പ്രതാപചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ, രാഷ്ട്രീയപഠനകേന്ദ്രം ഡയറക്‌ടർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.