chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന മഹാരുദ്ര യജ്ഞം ആരംഭിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8 മണിക്ക് യജ്ഞാചാര്യൻ വീരമണി വാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ച യജ്ഞം പതിനൊന്നര മണിക്ക് നടന്ന അഭിഷേകത്തോടെ ഒന്നാം ദിവസത്തെ പൂജകൾ പൂർത്തിയായി. പ്രവർത്തനങ്ങൾക്ക് ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ, വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, ജനാർദ്ദനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.