pianarayi-and-arif

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്ന നിയമവിരുദ്ധ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന ഉപാധി വച്ച്, ഇന്ന് നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിസമ്മതിച്ചത് സർക്കാരിനെ മുൾമുനയിലാക്കി. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുടെ പ്രതീതി സൃഷ്ടിച്ചു.

വർഷാദ്യം നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് ഗവർണർ അവതരിപ്പിക്കുന്ന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ഗവർണറുടെ നിലപാട് മുഖവിലയ്ക്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ കാര്യം ചർച്ച ചെയ്യുമെന്ന് ഫോണിൽ അറിയിക്കുകയും, ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ്.കർത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നൽകിയ പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കുകയും ചെയ്തു. തുടർന്ന്, വൈകിട്ട് ആറരയ്ക്ക് ഗവർണർ നയപ്രഖ്യാനത്തിൽ ഒപ്പിട്ടു.

ഏഴര മണിക്കൂർ, നാടകീയ രംഗങ്ങൾ

 രാവിലെ 11.00

കഴിഞ്ഞ12ന് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനയച്ചതാണ്. ഇന്നലെ രാവിലെയായിട്ടും ഒപ്പുവയ്ക്കാത്തതോടെ നിയമസെക്രട്ടറിയും ഉദ്യോഗസ്ഥരും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഗവർണർ ഒപ്പുവച്ചിട്ടില്ലെന്ന് രാജ്ഭവനിൽ നിന്നും വിവരംകിട്ടി.

 ഉച്ചയ്ക്ക് 12.30

ധനകാര്യ അഡി.ചീഫ്സെക്രട്ടറി ആർ.കെ.സിംഗ് തിങ്കളാഴ്ച വൈകിട്ട് ഗവർണറെ കണ്ടപ്പോൾ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് റദ്ദാക്കിയാലേ നയപ്രഖ്യാപനത്തിൽ ഒപ്പിടൂ എന്ന സൂചന നൽകിയിരുന്നു. ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തി. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നിറുത്തണമെന്നും ഗവർണറുടെ സ്റ്റാഫ് നിയമനത്തിൽ കീഴ്‌വഴക്കം ലംഘിച്ചെന്ന കത്ത് തന്നെ അപമാനിക്കാനാണ് എന്നുമായിരുന്നു നിലപാട്.

 ഉച്ചയ്ക്ക് 2.00

ചീഫ്സെക്രട്ടറി വി.പി.ജോയിയും അഡി.ചീഫ്സെക്രട്ടറി ശാരദാമുരളീധരനും രാജ്ഭവനിലെത്തി. സജീവരാഷ്ട്രീയ്തിലുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കത്തെഴുതിയ പൊതുഭരണസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയെന്ന് അറിയിച്ചു. രാഷ്ട്രീയക്കാരെ പേഴ്സണൽ സ്റ്റാഫാക്കി രണ്ടുവർഷത്തെ സേവനത്തിനു ശേഷം പെൻഷൻ നൽകുന്നത് ഉടൻ നിറുത്തണമെന്ന ആവശ്യം ഗവർണർ ആവർത്തിച്ചു.

 വൈകിട്ട് 6.00

ഒരാഴ്ചത്തെ അവധിയിൽ സ്വദേശമായ ജയ്‌പൂരിലായിരുന്ന ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ചനടത്തി. അദ്ദേഹം ചീഫ്സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ച ശേഷം സർക്കാർ സ്വീകരിച്ച നടപടികൾ ഗവർണറെ ധരിപ്പിച്ചു.

 വൈകിട്ട് 6.15

ഗവർണറുടെ സ്റ്റാഫ് നിയമനത്തിൽ കീഴ്‌വഴക്കം തെറ്റിച്ചെന്ന് കത്ത് നൽകിയ കെ.ആർ ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കിയെന്നും, പേഴ്സണൽ സ്റ്റാഫ് പെൻഷൻ വിഷയം സർക്കാർ ചർച്ച ചെയ്യാമെന്നും ഗവർണറെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചു.

 വൈകിട്ട് 6.30

സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഗവർണർ 6.32ന് ഒപ്പു വച്ചു. പ്രത്യേക ദൂതൻ വഴി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. ഇതോടെ ഏഴര മണിക്കൂർ നീണ്ട പിരിമുറുക്കത്തിന് അയവായി. പിന്നാലെ, ജ്യോതിലാലിനെ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്ഭവന്റെ വിശദീകരണം.

 ഗ​വ​ർ​ണ​റെ​ ​അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം​:​ ​കെ.​സു​രേ​ന്ദ്രൻ

​ഗ​വ​ർ​ണ​റെ​ ​നി​ര​ന്ത​ര​മാ​യി​ ​വേ​ട്ട​യാ​ടു​ന്ന​ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​സി.​പി.​എ​മ്മും​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​അ​വ​ഹേ​ള​ന​ങ്ങ​ളാ​ണ് ​ന​യ​പ്ര​ഖ്യാ​പ​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​ഒ​പ്പി​ടാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​മ​ടി​ച്ച​തി​ന് ​കാ​ര​ണം.​ ​സം​സ്ഥാ​ന​ ​പൊ​തു​ഭ​ര​ണ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​ജ്യോ​തി​ലാ​ൽ​ ​ഗ​വ​ർ​ണ​റെ​ ​ആ​ക്ഷേ​പി​ച്ച് ​ക​ത്ത​യ​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞി​ട്ടാ​ണോ​യെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്ക​ണം.
നാ​ണം​കെ​ട്ട​ ​രീ​തി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത് ​ഇ​നി​യെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​മ​ന്ത്രി​മാ​രു​ടെ​ ​സ്റ്റാ​ഫി​ലേ​ക്ക് ​ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്ക് ​മാ​റി​ ​മാ​റി​ ​ആ​ളു​ക​ളെ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​അ​വ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങി​ ​കൊ​ടു​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​പൊ​തു​ ​ഖ​ജ​നാ​വ് ​കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷം​ ​ഇ​തി​ന് ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.