
തിരുവനന്തപുരം : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിനെതിരെയുള്ള പ്രതിഷേധ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ (സി.ഐ.ടി.യു) അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ സുദർശനൻ, മോഹനൻ (സി.ഐ.ടി.യു),ബാലരാമപുരം സുധീർ,നന്ദംകുഴി രാജൻ (ഐ.എൻ.ടി.യു.സി ), മുരളീധരൻ എന്നിവർ പ്രസംഗിച്ചു.