mm-mani

തിരുവനന്തപുരം: ഹൈഡൽ ടൂറിസത്തിനും, രാജക്കാട് സൊസൈറ്റിക്കും ഭൂമി നൽകിയത് നിയമാനുസൃതമായിട്ടാണെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കി ഹൈഡൽ ടൂറിസത്തിന് ഭൂമി നൽകിയത് ക്രമരഹിതമായാണെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.ഇതിന്മേൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു

കെഎസ്ഇബി ചെയർമാൻ സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറിൽ ഭൂമി നൽകിയത്.സ്ഥലം പാട്ടത്തിന് നൽകുന്നതിൽ ബോർഡാണ് തീരുമാനമെടുത്തത്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നുവെന്നും ആര്യാടൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ മകനും ചേർന്ന് സ്വന്തക്കാർക്കും ബന്ധുകൾക്കും ഭൂമി പാട്ടത്തിന് നൽകിയതിന് തെളിവുണ്ടെന്നും എം എം മണി പറഞ്ഞു. ഇക്കാര്യത്തിൽ വിജിലൻസ് . അന്വേഷണത്തിന് താൻ ശുപാർശ ചെയ്തതുമാണ്. പിന്നീട് ഇക്കാര്യത്തിൽ എന്തു സംഭവിച്ചെന്നറിയില്ല. വൈദ്യുത ഭവൻ ആസ്ഥാനത്തിന് എസ്‌.ഐ.എസ്.എഫ് .സുരക്ഷ ആവശ്യമില്ലെന്നും തെറ്റ് ചെയ്യാത്തവർക്ക് സുരക്ഷയുടെ ആവശ്യമില്ലെന്നും മണി പറഞ്ഞു..