
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ആരോപിക്കപ്പെട്ടിട്ടുള്ള അഴിമതികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ ആവശ്യപ്പെട്ടു. സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് അനധികൃതമായി നടത്തിയ നിയമനങ്ങൾ റദ്ദ് ചെയ്യണം. ബോർഡിൽ നടപ്പാക്കാൻ പോയ സുരക്ഷാസംവിധാനത്തെ ചോദ്യം ചെയ്ത് കെ.എസ്.ഇ.ബിയുടെ പ്രതിച്ഛായ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നിലപാട് തിരിച്ചറിയണമെന്നും ഗിരീഷ് കുളത്തൂർ പറഞ്ഞു.