kk

വിയോജിപ്പ് കടുപ്പിച്ചു, സർക്കാർ വിരണ്ടു
തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന് ​ന​യ​പ്ര​ഖ്യാ​പ​നം​ ​അ​വ​ത​രി​പ്പി​ച്ച് ​പു​തി​യ​ ​വ​ർ​ഷ​ത്തെ​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കേ​ണ്ട​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ,​ ​പ​തി​നൊ​ന്നാം​ ​മ​ണി​ക്കൂ​റി​ൽ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​അ​നു​മ​തി​ ​വൈ​കി​പ്പി​ച്ച് ​ഷോ​ക്ക് ​ട്രീ​റ്റ്മെ​ന്റ് ​ന​ൽ​കി​യ​പ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ശ​രി​ക്കും​ ​വി​ര​ണ്ടു.
ദി​വസങ്ങൾക്കുമുൻപ് ഗ​വ​ർ​ണ​റു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​പി.​എ​ ​ആ​യി​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​സ​മി​തി​ ​അം​ഗം​ ​ഹ​രി​ ​എ​സ്.​ ​ക​ർ​ത്ത​യെ​ ​നി​യ​മി​ച്ചു​ള്ള​ ​ഉ​ത്ത​ര​വി​നൊ​പ്പം​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​യോ​ജി​പ്പും​ ​അ​റി​യി​ച്ച് ​പൊ​തു​ഭ​ര​ണ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ൽ​ ​ന​ൽ​കി​യ​ ​ക​ത്താ​ണ് ​ഗ​വ​ർ​ണ​റെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.​ ​
ഇന്നലെ മു​ഖ്യ​മ​ന്ത്രി​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ച​‌​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടും​ ​വ​ഴ​ങ്ങി​യി​ല്ല.​​ഒ​ടു​വി​ൽ​ ​വി​ശ്വ​സ്ത​നാ​യ​ ​ജ്യോ​തി​ലാ​ലി​നെ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നീ​ക്കി​ ​സ​ർ​ക്കാ​രി​ന് ​ഗ​വ​ർ​ണ​റെ​ ​മെ​രു​ക്കേ​ണ്ടി​ ​വ​ന്നു.​ ​വൈ​കി​ട്ട് ​ഇ​തി​ന്റെ​ ​ഉ​ത്ത​ര​വെ​ത്തി​യ​ശേ​ഷ​മാ​ണ് ​ഗ​വ​ർ​ണ​ർ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്. സ​ഭ​ ​ഇ​ന്ന് ​ചേ​രാ​നാ​വാ​തെ​ ​വ​രു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​ ​ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ​ ഗവർണറെ അനുനയി​പ്പി​ക്കാൻ സ​ർ​ക്കാ​രും​ ​ഇ​ട​തു​മു​ന്ന​ണി​യും​ ​അ​ടി​യ​ന്ത​ര​ ​​ ​നീ​ക്ക​ങ്ങ​ൾ​ നടത്തി​യത്. അതേസമയം മ​ന്ത്രി​മാ​രു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന്റെ​ ​പെ​ൻ​ഷ​നാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​അ​തൃ​പ്തി​ക്ക് ​കാ​ര​ണമായതെന്നാണ് രാ​ജ്ഭ​വ​ൻ​ ​പ​റ​യു​ന്നത്.
​ജ്യോ​തി​ലാ​ലി​ന് ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ ​ശേ​ഷം​ ​പു​ക​യൊ​ടു​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ​ ​ജ്യോ​തി​ലാ​ലി​നെ​ ​തി​രി​കെ​ ​നി​യ​മി​ച്ചേ​ക്കാം.​ ​
​ ​ഒ​പ്പി​ടാ​തി​രു​ന്നി​ട്ട് ​വൈ​കി​ട്ട് ​ഒ​പ്പി​ട്ട​ത് ​സ​ർ​ക്കാ​രും​ ​ഗ​വ​ർ​ണ​റും​ ​ത​മ്മി​ലു​ള്ള​ ​ഒ​ത്തു​ക​ളി​നാ​ട​ക​മെ​ന്നാ​രോ​പി​ച്ച് ​പ്ര​തി​പ​ക്ഷം​ ​രം​ഗ​ത്തെ​ത്തി.​ ​എം.​എം.​ ​മ​ണി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യെ​ത്തി.ഇ​ന്ന​ലെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഇ​നി​യും​ ​ന​യ​പ്ര​ഖ്യാ​പ​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​ഒ​പ്പി​ട്ടി​ല്ലെ​ന്ന​ ​സൂ​ച​ന​യെ​ത്തി​യ​ത്.​ ​ഗ​വ​ർ​ണ​റോ​ട് ​ഉ​ട​ക്കു​ന്ന​ത് ​അ​നാ​വ​ശ്യ​ ​പ്ര​തി​സ​ന്ധി​ ​ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​തു​ട​ർ​ന്നാ​ണ് ​എ​ങ്ങ​നെ​യും​ ​ഗ​വ​ർ​ണ​റെ​ ​അ​നു​ന​യി​പ്പി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളെ​ത്തി​യ​ത്.
ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​നു​ച്ഛേ​ദം​ 176​ ​അ​നു​സ​രി​ച്ച് ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​ന​യ​പ്ര​ഖ്യാ​പ​നം​ ​ഗ​വ​ർ​ണ​ർ​ക്ക് ​വാ​യി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.​ ​ഏ​തെ​ങ്കി​ലും​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടാം.​ ​അ​ങ്ങ​നെ​ ​കേ​ര​ള​ത്തി​ൽ​ ​മു​മ്പു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ചി​ല​ ​പ്ര​സം​ഗ​ങ്ങ​ളി​ൽ​ ​വി​യോ​ജി​പ്പു​ള്ള​ ​ഭാ​ഗ​ങ്ങ​ൾ​ ​വാ​യി​ക്കാ​തെ​വി​ട്ട​ ​ഗ​വ​ർ​ണ​ർ​മാ​രു​മു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ന​യ​പ്ര​ഖ്യാ​പ​നം​ ​ഒ​പ്പു​വ​യ്ക്കാ​തെ​ ​വൈ​കി​ച്ച​ത് ​ഇ​താ​ദ്യ​മാ​ണ്.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​രാ​ജ്ഭ​വ​നി​ലെ​ത്തി​ ​ക്ഷ​ണി​ച്ച​പ്പോ​ഴും​ ​പോ​സി​റ്റീ​വാ​യി​ ​പ്ര​തി​ക​രി​ച്ച​ ​ഗ​വ​ർ​ണ​ർ​ ​ഇ​ന്ന​ലെ​ ​ഇ​ത്ത​ര​മൊ​രു​ ​ത​ന്ത്രം​ ​പു​റ​ത്തെ​ടു​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​ ​സ്വ​പ്ന​ത്തി​ൽ​ ​പോ​ലും​ ​ക​രു​തി​യ​ത​ല്ല.