arayoor-ghss

പാറശാല:ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ആർ.സലൂജ പറഞ്ഞു.ആറയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ചുറ്റ് മതിൽ,ടോയ് ലറ്റ് കോംപ്ലക്സ്,നനഴ്സറി ക്ലാസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.പി.ടി.എ പ്രസിഡന്റ് അജികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ജയലേഖ.ടി.എസ്.സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ വിജയകുമാരി എം,പി.ടി.എ വൈസ് പ്രസിഡന്റ് കെ.മുരളിധരൻ നായർ,പി.ടി.എ മെമ്പർ ജയൻ,സീനിയർ അസിസ്റ്റന്റ് ശശികല ടീച്ചർ,ഗോഡ് വിൻ ജസ്റ്റസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപിക സോണിയ നന്ദി പറഞ്ഞു.