
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഇന്നലെ പകൽ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ഗവർണറുടെ നടപടി ആശങ്ക ഉയർത്തിയിരുന്നു. അവസാനനിമിഷം അദ്ദേഹത്തെ അനുനയിപ്പിക്കാൻ സർക്കാരിനും വിട്ടുവീഴ്ച വേണ്ടി വന്നു. സഭയിൽ ഇന്ന് ഗവർണറുടെ സമീപനം ഏവരും ഉറ്റുനോക്കുന്നു.
ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളി നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ടതിലടക്കം പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തുമെന്നാണ് സൂചന.