mm-mani
MM MANI

തിരുവനന്തപുരം: ഗവർണറുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല മന്ത്രിമാരുടെ പേഴ്സണൽ സ്​റ്റാഫിന് ശമ്പളം കൊടുക്കുന്നതെന്ന്. മുൻമന്ത്രി എം.എം. മണി. പറഞ്ഞു. മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. എവിടെയെങ്കിലും രാഷ്ട്രീയമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ? ഗവർണർ സർക്കാരിന് മാത്രമല്ല നാടിനാകെ തലവേദനയാണ്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെയാണ് അദ്ദേഹം ഗവർണറായത്. ഗവർണർ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണിത്.ഗവർണർ പദവിയിലിരുന്നു കൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും .മണി പറഞ്ഞു.