road

കിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാന പാതകളിലൊന്നും, സംസ്ഥാന പാതയെയും ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മരത്തുമുക്ക് പുതുശേരിമുക്ക് കല്ലമ്പലം റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ ഉദ്ഘാടനവും, വെള്ളല്ലൂർ ചീപ്പിൽകട പാലത്തിന്റെ പുനർനിർമ്മാണവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ചീപ്പിക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. സംസ്ഥാന സർക്കാർ 2020 - 21 വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിലാണ് 8.5 കിലോമീറ്റർ നീളമുള്ള റോഡിൽ ബി.സി ഓവർലെയ്ക്ക് ടാർ ചെയ്യുന്നത്.

ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളല്ലൂർ കെ. അനിൽകുമാർ, ചെയർപേഴ്സൺ എ.എസ്. വിജയലക്ഷ്മി,പഞ്ചായത്തംഗങ്ങളായ എസ്.ഉഷ, അർച്ചന സഞ്ചു, ലാലി ജയകുമാർ, എം. രഘു, അനോബ് ആനന്ദ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എസ്.കെ. സുനി, ഡി.രജിത്, കോൺഗ്രസ് നേതാവ് ആർ. വിഷ്ണു രാജ്, കെ.ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ അരവിന്ദ് നന്ദിയും പറഞ്ഞു.