
മലയിൻകീഴ് : വിളപ്പിൽശാല കുണ്ടാമൂഴി ഭദ്രകാളി ദേവീക്ഷേത്രത്തിൽ ദിക്കുബലി മഹോത്സവത്തിന് കൊടിയേറി.മാർച്ച് 2ന് ആറാട്ടോടെ സമാപിക്കും.ഇന്ന് വൈകിട്ട് 5ന് ദേവീഭാഗവത പാരായണം.രാത്രി 7.30ന് കിഴക്കൻ ദിക്കിലെ നല്ലിരിപ്പ് കളത്തിൽ കളംകാവൽ.20 ന് രാവിലെ 9 ന് നാഗരൂട്ടും പുള്ളുവൻ പാട്ടും,രാത്രി 7.30ന് കളംകാവൽ. 21ന് വൈകിട്ട് 5.30ന് ഗണപതിക്ക് അപ്പം മൂടൽ,രാത്രി 7.30 ന് ഭഗവതിസേവ,9.20ന് മാലപ്പുറം പാട്ട്,പുലർച്ചെ ഒന്നിന് തെക്കൻ ദിക്കുബലി കളത്തിലേക്ക് തിരുമുടി എഴുന്നള്ളിപ്പ്.22 ന് വൈകിട്ട് 3 മുതൽ നാരങ്ങാ വിളക്ക്,രാത്രി 9 ന് കളംകാവൽ.23 ന് പുലർച്ചെ 1 ന് പടിഞ്ഞാറൻ ദിക്കുബലി കളത്തിലേക്ക്. 24 ന് രാത്രി 7.30 നല്ലിരിപ്പ് കളത്തിൽ കളംകാവൽ.25 ന് വൈകിട്ട് 5 ന് ദേവി സഹസ്രനാമാർച്ചന,രാത്രി 7.30 ന് കളംകാവൽ.26 ന് രാത്രി 8.20 ന് കൊന്നു തോറ്റ്,പുലർച്ചെ 1 ന് വടക്കൻ ദിക്കുബലി കളത്തിലേക്ക്.27ന്രാത്രി 7.30ന് നല്ലിരിപ്പ് കളത്തിൽ കളംകാവൽ.28ന് രാത്രി 7.30 ന് കളംകാവൽ.മാർച്ച് 1 ന് രാവിലെ 9.30 ന് പൊങ്കാല,ഉച്ചയ്ക്ക് 12 ന് നിവേദ്യം, 2 ന് മാതൃവൃക്ഷ ചുവട്ടിലേക്ക്,രാത്രി 8 ന് കുത്തിയോട്ടം,താലപ്പൊലി, ഉരുൾ തുടർന്ന് കളംകാവൽ.രാത്രി 11.40 ന് തൃക്കൊടിയിറക്ക്,പുലർച്ചെ 2 ന് ഗുരുതി തർപ്പണം.മാർച്ച് 2ന് പുലർച്ചെ 3.20 ന് ആറാട്ട്.