ബാലരാമപുരം: മാദ്ധ്യമപ്രവർത്തകരെ ഓട്ടോ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രാദേശിക ലേഖകനായിരുന്ന ബിനു മാധവൻ,​ ഇതിഹാസ ഭൂമി ലേഖകൻ വഴുതൂർ സ്വദേശി സുരേഷ് എന്നിവരെയാണ് ഓട്ടോ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. നാട്ടുകാർ ചേർന്ന് ഇവരെ ബാലരാമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വധശ്രമത്തിന് കേസെടുത്ത് വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.