തിരുവനന്തപുരം:ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയവും ചേന്തി റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ നേതൃത്വം നൽകിയ പൊങ്കാല മഹോത്സവത്തിന് പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ,കല്ലംപള്ളി എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.സദാനന്ദൻ,അസോസിയേഷൻ മുഖ്യ രക്ഷാധികാര ജേക്കബ്.കെ.ഏബ്രഹാം,സെക്രട്ടറി കെ.സുരേന്ദ്രൻ നായർ,ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ,ആർട്ടിസ്റ്റ് സുനിൽ കുമാർ,എസ്.ഉത്തമൻ,ചേന്തി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.