കാട്ടാക്കട:അഗസ്ത്യാർകൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റിന്റെ അഗസ്യാർകൂടം ശിവരാത്രി പൂജയും ഗോത്രാചാര കൊടുതിയും 28,മാർച്ച് ഒന്ന് എന്നീ തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് മോഹൻ ത്രിവേണിയും സെക്രട്ടറി എം.ആർ.സുരേഷും അറിയിച്ചു.28ന് രാവിലെ 8ന് ഗോത്രാചാര പൂജ.8ന് പൊങ്കാല.10.30ന് ട്രസ്റ്റ് പ്രസിഡന്റ് മോഹൻ ത്രിവേണി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് ഒന്നിന് വ്ലാവിളയിൽ അന്നദാനം.വൈകിട്ട് 5ന് കുംഭകുട ഘോഷയാത്രയ്ക്ക് സ്വീകരണം.രാത്രി 8ന് ചാറ്റപാട്ട്.10ന് ഭജന.മാർച്ച് ഒന്നിന് അതിരുമല ദേവസ്ഥാനത്ത് രാവിലെ 8ന് പൊങ്കാല.10ന് അഗസ്ത്യ സന്നിധിയിലേക്കുള്ള കുംഭകുട ഘോഷയാത്ര.ഉച്ചയ്ക്ക് ഒന്നിന് പൊങ്കാല പാറയിൽ ഗണപതിപൂജ.വൈകിട്ട് നാലിന് അഗസ്ത്യ ഗുരുപൂജയും മഹാശിവരാത്രി ചടങ്ങുകളും.6ന് മലയിറക്കം.6.30ന് അതിരുമല ദേവസ്ഥാനത്ത് ഭജന.രാത്രി 10ന് ചാറ്റുപാട്ട്.12.30ന് പടുക്കകൊടുത്ത് കൊടുതി.പുലർച്ചേ നാലിന് കുരുസി.