ആറ്റിങ്ങൽ:മണമ്പൂര് മഠവിളാകം ശങ്കരൻ മുക്ക് കണ്ണങ്കര ശ്രീഭദ്രകാളി ശിവ ക്ഷേത്രത്തിലെ ഉത്സവം 24 മുതൽ മാർച്ച് 1 വരെ നടക്കും.24ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​ 6.30ന് മൃത്യുഞ്ജയ ഹോമം,​ 10ന് നാഗരുപൂജ,​ 25ന് രാവിലെ 8 ന് കുങ്കുമാഭിഷേകം,​രാത്രി 7.30 ന് ത്രികാല ഭഗവതി പൂജ,​ 26 ന് വൈകിട്ട് 6 ന് സർവ്വൈശ്വര്യ പൂജ,​ രാത്രി 7 ന് ഭഗവതി സേവ. 27 ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല,​ 11 ന് ആയില്ല്യം ഊട്ട്,​ 12.30 ന് അന്നദാനം,​ രാത്രി 7 ന് താലപ്പൊലിയും വിളക്കും,9 ന് പൂമൂടൽ. 28,​ 01 തീയതികളിൽ ശിവരാത്രി ആഘോഷവും പതിവ് ഉത്സവ ചടങ്ങും.