nims

നെയ്യാറ്റിൻകര:നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാരുടെ മാനസിക പിരിമുറുക്കത്തിന് ആയാസം വരുത്തുന്നതിനായി മദേഴ്‌സ് ഡി സ്ട്രെസ് ഡേ ആചരിച്ചു.സ്പെക്ട്രം ചൈൽഡ് സൈക്കോളജി വിഭാഗത്തിന്റെയും ഡെവലപ്പ്മെന്റൽ പീഡിയാട്രിക് വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ലീവ് ദി മൊമെന്റ്,മെഡിറ്റേഷൻ,പവർ ഓഫ് പോസിറ്റീവ് തിങ്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ ക്ലസെടുത്തു.നിംസ് സ്പെക്ട്രം ഡയറക്ടർ പ്രൊഫ. ഡോ. എം. കെ. സി നായർ നേതൃത്വം നൽകി. ഡോ.ദീപ, ഡോ.ശൈലജ, ഡോ.വിമൽ കുമാർ, സ്വപ്‍ന, അശ്വതി, രിഫായി അബ്ദുറഹീം, ഷാൾ സോമൻ എന്നിവർ പങ്കെടുത്തു.