1

വിഴിഞ്ഞം: സഹകരണപ്രസ്ഥാനം കൂടുതൽ പ്രൊഫഷണലിസത്തിലേക്ക് മാറണം എങ്കിൽ മാത്രമേ ആധുനിക കാലഘട്ടത്തിൽ കൂടുതൽ സേവനങ്ങൾ കാർഷികമേഖലയിൽ സംഭാവന ചെയ്യാൻ കഴിയൂ എന്ന് ഡോ. ശശി തരൂർ പറഞ്ഞു. സത്യസന്ധതയോടും അർപ്പണബോധത്തോടെ കൂടി പ്രവർത്തിച്ചാൽ മാത്രമേ ഒരു ധനകാര്യ സ്ഥാപനത്തിന് ദീർഘകാലം നിലനിൽക്കാൻ സാധിക്കുകയുള്ളൂ എന്നും ഡോ.തരൂർ പറഞ്ഞു. കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിനെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വട്ടവിള വിജയകുമാർ, വി.എസ്. ഹരിചന്ദ്രൻ, പുഷ്കരൻ, കിടാരക്കുഴി സോമൻ, ഡോ.എ.കെ. ഹരികുമാർ, എസ്. സുജേഷകുമാർ കിടാരക്കുഴിമാഹിൻ, എം.കെ. ജയാംബിക എന്നിവർ പങ്കെടുത്തു.