
തിരുവനന്തപുരം : ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളിലൂടെ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതിനായി കുടുംബശ്രീയെയും വിവിധ ഗവൺമെന്റ് ഏജൻസികളെയും ഫലപ്രദമായി ഉപയോഗിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഇനി തൊഴിൽ ദാതാവ് എന്ന രൂപത്തിലേക്ക് മാറണം. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണത്തിന്റെ 25 വർഷം പുതുതലമുറ വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിൽ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസാരിച്ചു.