photo

നെടുമങ്ങാട്: കല്ലിംഗൽ ജംഗ്ഷനിലെ കടയിൽ മാസ്ക് വാങ്ങാനെന്ന വ്യാജേനയെത്തി ,കട നടത്തിപ്പുകാരിയായ മദ്ധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ച മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43)യെ നെടുമങ്ങാട് പൊലീസ് പിടികൂടി. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ടെത്തിയ സമീപത്തുള്ള കടക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആളുകൾ ഓടി കൂടുന്നതിനിടയിൽ ഇയാൾ സമീപത്തുള്ള മദ്യശാലയിലേക്ക് ഓടി മറയുകയും ചെയ്തു.സംഭവമറിഞ്ഞെത്തിയ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിക്ക് ഇയാളെ പിടികൂടുന്നതിനിടയിൽ ഇയാൾ വീശിയ കത്തികൊണ്ട് കൈ വിരലിന് പരിക്കേറ്റു.തുടർന്ന് കൂടുതൽ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.