നാഗർകോവിൽ: കന്യാകുമാരിയിൽ കഴുത്തിൽ വെട്ടേറ്റ നിലയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം . കന്യാകുമാരി റെയിൽവേ സ്റ്റേഷനടുത്ത് നാലുവരിപാതയുടെ പാലത്തിന്റെ അടിയിൽ 35 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടത്.ഇന്നലെ രാവിലെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കന്യാകുമാരി പൊലീസിനെ അറിയിക്കുകയായിരുന്നു.കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.