lsdg

തിരുവനന്തപുരം : തദ്ദേശ വകുപ്പിന് കീഴിലുള്ള അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാവുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും മേധാവിമാരെ നിശ്ചയിച്ചു. വകുപ്പിൽ

ജോയിന്റ്‌ ഡയറക്ടർ, ഡെവലപ്‌മെന്റ്‌ കമ്മിഷണർ റാങ്കിലുള്ളവരെയാണ് ജില്ലാ മേധാവിമാരാക്കുന്നത്. ആദ്യഘട്ടത്തിൽ താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.

പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം,തദ്ദേശ എൻജിനിയറിംഗ് വകുപ്പുകളുടെ ജില്ലാതല അധികാരി ഈ ഓഫീസർമാരായിരിക്കും. ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഏകീരണ പ്രഖ്യാപനം നടത്തും.

പുതുതായി നിയോഗിച്ച തദ്ദേശജില്ലാ ഓഫീസർമാരുടെ പേരും ജില്ലയും. നിലവിലെ ചുമതല ബ്രാക്കറ്റിൽ.

ബിനു ഫ്രാൻസിസ് - തിരുവനന്തപുരം (റീജണൽ ഡയറക്ടർ കൊല്ലം,നഗരകാര്യവകുപ്പ്) സയൂജ.ടി.കെ - കൊല്ലം(പി.എ.യു, കൊല്ലം ഗ്രാമവികസന വകുപ്പ്) എൻ. ഹരി(പ്രോജക്ടർ, പി.എ.യു പത്തനംത്തിട്ട, ഗ്രാമവികസന വകുപ്പ്) പ്രദീപ്കുമാർ - ആലപ്പുഴ(പി.എ.യു.ആലപ്പുഴ, ഗ്രാമവികസനവകുപ്പ്) ബിനു ജോൺ-കോട്ടയം(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം), ഇടുക്കി-കെ.വി.കുര്യാക്കോസ്- ഇടുക്കി (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,ഇടുക്കി), അരുൺരംഗൻ- എറണാകുളം (റീജിയണൽ ജോയിൻറ് ഡയറക്ടർ,എറണാകുളം), ബെന്നി ജോസഫ്-തൃശൂർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,തൃശൂർ),കെ.പി.വേലായുധൻ-പാലക്കാട് (പ്രോജക്ട് ഡയറക്ടർ പി.എ.യു പാലക്കാട്), പ്രീതി മേനോൻ- മലപ്പുറം (പ്രോജക്‌ട് ഡയറക്ടർ പി.എ.യു മലപ്പുറം) സാജു.ഡി-കോഴിക്കോട് (റീജിയണൽ ജോയിൻറ് ഡയറക്ടർ കോഴിക്കോട്) ,പി.ജയരാജൻ-വയനാട് (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,വയനാട്), അരുൺ.ടി.ജെ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,കണ്ണൂർ) ജെയ്സൺ മാത്യു- കാസർകോട്(പഞ്ചായത്ത് ‌ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്)

പുതിയ അഞ്ച് സെക്‌ഷനുകൾ

തദ്ദേശവകുപ്പിലെ ജോലി ഭാരം കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൽ പുതിയ അഞ്ച് സെക്‌ഷനുകൾ വരുന്നു. ജോലിഭാരം സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. എൽ.എസ്.‌ജി.ഡി - ഡി.ഇ, ഇ.യു.ബി, ഇ.ഡബ്ല്യു.ഇ, ഡി.എഫ്, ഐ.സി എന്നിവയാണ് പുതുതായി ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു അഡിഷണൽ സെക്രട്ടറിയും അഞ്ച് സെക്‌ഷൻ ഓഫീസർമാരും 12 അസിസ്റ്റന്റുമാരുമെത്തും. നിലവിൽ അഞ്ചു വകുപ്പകളുള്ളതിനാൽ അഞ്ച് എസ്റ്റാബ്ലിഷ്മെന്റ്‌ സെക്‌ഷനുകളുണ്ട്. ഇവയെ ഒന്നാക്കുന്നത്‌ ഉൾപ്പെടെയുള്ള ജോലി പുനഃക്രമീകരണം അടിയന്തരമായി പൂർത്തിയാക്കാൻ തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കണ്ണൻ അദ്ധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിച്ചു.