തിരുവനന്തപുരം:കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെ.പി.സി.ടി.എ മന്ദിരത്തിൽ വച്ച് നടന്നു.ജില്ലാ പ്രസിഡന്റായി ലെഫ്‌റ്റനെന്റ് ഡോ.ഷൈജു ജി.ജെയെ തിരഞ്ഞെടുത്തു.കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ഫിസി‌ക്‌സ് വിഭാഗം മേധാവിയാണ്. സെക്രട്ടറിയായി എം.ജി കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിഷ്‌ണു ഗോപനേയും ട്രഷററായി ശ്രീകാര്യം ലയോള കോളേജിലെ പേഴ്‌സണൽ മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എബി ടെല്ലസിനെയും തിരഞ്ഞെടുത്തു.