
വെള്ളറട: ഡി.ഡി.എസ് തിരഞ്ഞെടുപ്പിൽ മലയോര പഞ്ചായത്തുകളിൽ സി.പി.എമ്മിന് മുന്നേറ്റം. കോൺഗ്രസ് നേതൃത്വം നൽകുന്ന വെള്ളറട, അമ്പൂരി പഞ്ചായത്തുകളിൽ സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനം സി.പി.എമ്മിന് ലഭിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിലെ ചെയർപേഴ്സണായി പ്രിയ ബാബുവിനെയും വൈസ് ചെയർപേഴ്സണായി ശ്രീകലയെയും തിരഞ്ഞെടുത്തു. ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ എച്ച്. വത്സലയെ ചെയർപേഴ്സണായും ശ്രീജമോളെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. വെള്ളറടയിൽ ചെയർപേഴ്സണായി സുധയെയും വൈസ് ചെയർപേഴ്സണായി ദാനമ്മയെയും തിരഞ്ഞെടുത്തു. അമ്പൂരിയിൽ സി.പി.എമ്മിലെ നിഷയെ ചെയർപേഴ്സണായും ഷീബയെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.